07:52pm 24 June 2026
NEWS
തിരുവനന്തപുരത്ത് സമരത്തിനിടെ എസ്‌എഫ്‌ഐക്കാര്‍ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പൊലീസ് സിസിടിവി പരിശോധിച്ച്‌ കേസെടുക്കും
24/06/2026  05:23 PM IST
സണ്ണി ലുക്കോസ്
തിരുവനന്തപുരത്ത് സമരത്തിനിടെ എസ്‌എഫ്‌ഐക്കാര്‍ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പൊലീസ് സിസിടിവി പരിശോധിച്ച്‌ കേസെടുക്കും

ഹകരണ വിദ്യാഭ്യാസ മേഖലയിലെ ഫീസ് വർദ്ധനവിനെതിരെ എസ്‌എഫ്‌ഐ നടത്തിയ മാർച്ചിനിടെ ബ്ലേഡ് കൊണ്ട് പ്രതിഷേധക്കാർ പൊലീസിനെ ആക്രമിച്ചുവെന്ന് ആരോപണം. സംഭവത്തില്‍ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

പ്രതിഷേധം നടത്തിയ സ്ഥലത്ത് നിന്നും ബ്ലേഡുകള്‍ കണ്ടെടുത്തിട്ടുണ്ട്. ഈ ബ്ലേഡുകള്‍ ഉപയോഗിച്ച്‌ പ്രതിഷേധക്കാർ തങ്ങളെ ആക്രമിച്ചുവെന്നാണ് പൊലീസ് പറയുന്നത്. ബ്ലേഡ് കൊണ്ടുവന്നത് ആരാണെന്ന് കണ്ടെത്താൻ സിസിടിവി ദൃശ്യങ്ങളും ക്യാമറാ ദൃശ്യങ്ങളുമടക്കം പരിശോധിക്കുമെന്നും പൊലീസ് വ്യക്തമാക്കി.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img